ഷാര്‍ജ: ജനവാസ മേഖലയില്‍ നഗരസഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക യും നിരോധിച്ചതും കാലഹരണപ്പെട്ടതുമായ ഉൽപന്നങ്ങള് വില്‍ക്കുകയും ചെയ്തിരുന്ന പല ചരക്ക് കട അധികൃതര്‍ അടപ്പിച്ചു. യു.എ.ഇയില്‍ മയക്കുമരുന്നിെൻറ പട്ടികയില്‍ ഉള്പ്പ െടുത്തി നിരോധിച്ച നസ്വാര്, ഷെന്നി തുടങ്ങിയ പുകയില ഉൽപന്നങ്ങളായിരുന്നു ഇവിടെ പ്രധാനമായും വിറ്റിരുന്നത്.
സൂപ്പര്‍മാര്‍ക്കറ്റുകളും പലചരക്ക് കടകളും സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പതിവായി നടത്തുന്ന പരിശോധനാ പരിപാടികളുടെ ഭാഗമായാണ് നടപടിയെന്നും നഗരസഭ പരിശോധന നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഖലീഫ ബു ഗാനേം അല്‍ സുവൈദി പറഞ്ഞു. പഴകിയതും ഗുണമേന്മയില്ലാത്തതുമായ ഉല്പന്നങ്ങളും വിവിധ ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ ശ്രദ്ധാപൂര്‍വം മറച്ചിരുന്ന നിരോധിത ഉല്പന്നങ്ങളും പരിശോധനയിൽ കണ്ടെത്തി. അനധികൃത സാധനങ്ങള്‍ രഹസ്യമായി വിറ്റുവരുകയായിരുന്നു.
നടത്തിപ്പുകാരന് കടയുടെ ഒരു ഭാഗം വെയര്‍ഹൗസാക്കി മാറ്റിയതായി ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെത്തി, ഇത് നെസ് വാര്, ഷെന്നി, മറ്റ് നിരോധിത ഉല്പന്നങ്ങള് എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിച്ചു. അത്തരം സാധനങ്ങളെല്ലാം കണ്ടുകെട്ടി. സ്റ്റോറില്‍ വില്‍ക്കുന്ന മറ്റെല്ലാ ഭക്ഷണങ്ങളുടെയും സാമ്പിളുകള്‍ വിലയിരുത്തലിനായി ഭക്ഷ്യ നിയന്ത്രണ വകുപ്പിന് അയച്ചു.
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം നടപടികള്‍ ഇല്ലാതാക്കുന്നതിനായി പരിശോധനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും നിയമലംഘകര്‍ക്ക് പിഴ ഈടാക്കുമെന്നും അല്‍ സുവൈദി പറഞ്ഞു. നിയമം നടപ്പാക്കുന്നതിന് മാത്രമല്ല, സുരക്ഷാ ചട്ടങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും എല്ലാ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ഉല്പന്നങ്ങളും സേവനങ്ങളും നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നഗരസഭ കാമ്പയിനുകള്‍ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.