ഷാർജ: എെൻറ മനസിൽ തുളുമ്പുന്ന സന്തോഷം പൂർണമായി ഇവിടെ പ്രകാശിപ്പിക്കാനാവുന്നില്ല, ഷാർജയെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ അംഗീകരിച്ചതിെൻറ അഭിമാന മുഹൂർത്തത്തി ലാണ് നമ്മളിപ്പോൾ. ഈ മഹത്തായ നേട്ടത്തിലേക്ക് ഷാർജയെ എത്തിച്ച പൂർവ്വീകരെയും ചിന്തകരെയും ഗവേഷകരെയും ഞാനിപ്പോൾ നന്ദി പൂർവ്വം സ്മരിക്കുകയാണ്. ഷാർജയെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിച്ചതിെൻറ ഔദ്യോഗിക ആഘോഷ ചടങ്ങിൽ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ വികാരനിർഭരമായ വാക്കുകളിങ്ങനെയായിരുന്നു. നിർവഹിക്കാൻ വളരെയധികം കാര്യങ്ങളുണ്ട്. അറിവ് ഉത്പാദനം ഒരിക്കലും അവസാനിക്കുന്നില്ല
ജീവിതവീക്ഷണവുമായി ബന്ധപ്പെട്ട പ്രയാണം ഷാർജ തുടർന്ന് കൊേണ്ടയിരിക്കും. ദൈവം അനുഗ്രഹിച്ചേകിയ ഞങ്ങളുടെ പ്രിയ മക്കളിലൂടെ ഷാർജയെ ശാസ്ത്രത്തിെൻറയും വിജ്ഞാനത്തിെൻറയും ഒരു യഥാർത്ഥ കേന്ദ്രം ആക്കുകയാണ് ലക്ഷ്യം^ ശൈഖ് സുൽത്താൻ പറഞ്ഞു. യുനെസ്കോ അസി. ഡയറക്ടർ ഏണസ്റ്റോ ഓട്ടോൺ ആർ, ഗ്രീസ് ഡപ്യൂട്ടി വിദേശ കാര്യ മന്ത്രി മാർകോസ് ബൊലാറിസ് എന്നിവർ ചേർന്നാണ് ടൈറ്റിൽ സമർപ്പണം നടത്തിയത്. ഷാർജയെ ലോക പുസ്തക തലസ്ഥാന പദവിയിലേക്കുയർത്തുവാൻ ശൈഖ് സുൽത്താൻ എടുത്ത നീക്കങ്ങളെയും നയങ്ങളെയും ഏണസ്റ്റോ ഓട്ടോൺ ആർ പ്രശംസിച്ചു. 1001 രാത്രികളുടെ കഥ പറയുന്ന നാടകം ആസ്വദിച്ചാണ് ശൈഖ് സുൽത്താൻ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.