ഷാർജ: അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ നടന്ന ഷാർജ യുവകലാസാഹിതി വാർഷിക സംഗമം മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി ഉദ്ഘാടനം ചെയ്തു. അംഗങ്ങളെ പ്രതിനിധാനംചെയ്ത് 120ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. യുവകലാസാഹിതി യു.എ.ഇ സംഘടന കമ്മിറ്റി സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യു.എ.ഇ പ്രസിഡൻറ് ആർ. ശങ്കർ, ജനറൽ സെക്രട്ടറി ബിജു ശങ്കർ, ട്രഷറർ വിനോദൻ, വനിത കലാസാഹിതി സെൻട്രൽ കൺവീനർ സർഗറോയി, വിൽസൻ തോമസ്, നൗഷാദ്, ഷാജഹാൻ, ഷനൂപ് എന്നിവർ യോഗത്തിൽ സംസാരിച്ചു. സെക്രട്ടറി സുബീർ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രശാന്ത്, ബിജു ശങ്കർ, മാധവൻ ബേനൂർ, നമിത എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും സുബീർ, ജിബി ബേബി, അഭിലാഷ്, മിനി സുഭാഷ് എന്നിവരടങ്ങിയ പ്രസീഡിയവുമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. ജിബി ബേബി (പ്രസി.), അഭിലാഷ് ശ്രീകണ്ഠപുരം (സെക്ര.), രഘുനാഥ് (ട്രഷ.), അനിൽകുമാർ, സിബി ബൈജു (വൈസ് പ്രസി.), അഡ്വ. സ്മിനു, പത്മകുമാർ (ജോ. സെക്ര.) എന്നിവരടങ്ങിയ 35 അംഗ എക്സിക്യൂട്ടിവിനെ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.