ഷാർജ: മെലിഹയിൽ പച്ചവിരിച്ച ഗോതമ്പ് പാടങ്ങൾ ആദ്യ വിളവെടുപ്പിനൊരുങ്ങുന്നു. മാർച്ചിൽ വിളവെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് കർഷകരും എൻജിനീയർമാരും.
മാർച്ച് 15നും 20നും ഇടയിൽ 1700 ടൺ വരെ ഗോതമ്പ് വിളവെടുക്കാനാണ് ലക്ഷ്യം. കീടനാശിനികളോ രാസവസ്തുക്കളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഉപയോഗിക്കാതെയാണ് കൃഷി ചെയ്തിരിക്കുന്നത്. വിളവെടുപ്പിനുശേഷം ഗോതമ്പ് ഭക്ഷ്യയോഗ്യമാക്കുന്നതിന് മില്ലുകളിലേക്ക് അയക്കും. മേയ്, ജൂൺ മാസത്തിൽ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാകുമെന്ന് കൃഷി, കന്നുകാലി വകുപ്പ് ചെയർമാൻ ഡോ. ആൾട്ടെനിജി പറഞ്ഞു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബറിലാണ്
400 ഹെക്ടർ സ്ഥലത്ത് ഗോതമ്പ് വിത്തിറക്കിയത്. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുകയും 2025ഓടെ 1400 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുമാണ് ഷാർജ സർക്കാറിന്റെ ലക്ഷ്യം. അടുത്ത വർഷം 880 ഹെക്ടർ കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.