ദുബൈ: ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ശശി തരൂർ എം.പി ഷാർജ പുസ്തക മേളക്കും സമ്മാനിച്ചു രണ്ട് പുതിയ വാക്കുകൾ. ഡിഫെനസ്ട്രേറ്റ് (defenestrate), പാൻേഗ്ലാസ്യൻ (Panglossian). ഷാർജ പുസ്തക മേളയുടെ മൂന്നാം ദിവസം നടന്ന ഓൺലൈൻ സംവാദത്തിലാണ് ശശി തരൂർ പുതിയ വാക്കുകൾ പരിചയപ്പെടുത്തിയത്.
ഒരു ആശയം സ്നേഹപൂർവം നിരസിക്കുന്നതിനാണ് 'ഡിഫെനസ്ട്രേറ്റ്' ഉപയോഗിക്കുന്നത്. കോവിഡ് കാലത്ത് ഏറ്റവുമധികം ആവശ്യം വരുന്ന വാക്കാണ് പാൻേഗ്ലാസ്യൻ. അമിത ശുഭാപ്തി വിശ്വാസത്തോടെയിരിക്കുക എന്നതാണ് ഈ വാക്കിെൻറ അർഥമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണെന്ന ചോദ്യത്തിന് 'വായന' എന്നായിരുന്നു മറുപടി. ദിവസവും വായിക്കുക എന്നത് പ്രധാന കാര്യമാണ്. നമ്മുടെ ചിന്തകൾ വികസിക്കാൻ ഇത് ഉപകരിക്കും. വർഷത്തിൽ 365 പുസ്തകങ്ങൾ വരെ വായിച്ച കാലമുണ്ടായിരുന്നു.
അറിവിനും ആത്മസംതൃപ്തിക്കും വേണ്ടിയാവണം വായന. ഇന്ത്യ എന്ന ആശയം നമ്മുടെ ഭരണഘടനയിൽ അധിഷ്ടിതമാണ്. അത് ജാതിയിൽ നിന്നോ മതത്തിൽ നിന്നോ ഭാഷയിൽ നിന്നോ ഉരുത്തിരിഞ്ഞുവന്ന ഒന്നല്ല. ഷാർജ പുസ്തകമേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തക അഞ്ജന ശങ്കർ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.