ദോഹ: ഗൾഫ് മാധ്യമം-ഗ്രാൻഡ്മാൾ ഷി ക്യൂ പുരസ്കാരം ഫൈനൽ റൗണ്ടിലേക്കുള്ള വോട്ടിങ് വെള്ളിയാഴ്ച വൈകീട്ടോടെ അവസാനിക്കും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 26 പേരുടെ ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചത്. പിന്നാലെ, ഇന്ത്യക്കാരും വിവിധ ദേശക്കാരും ഉൾപ്പെടെയുള്ളവർ ഓൺലൈൻ വഴി നടന്ന വോട്ടിങ്ങിൽ സജീവമായി പങ്കാളികളായി. എട്ട് വിഭാഗങ്ങളിലായാണ് 'ഷി ക്യൂ' പുരസ്കാരം സമ്മാനിക്കുന്നത്. www.madhyamam.com/sheq എന്ന ലിങ്കിൽ പ്രവേശിച്ച് വെള്ളിയാഴ്ച വൈകീട്ട് വരെ വോട്ട് രേഖപ്പെടുത്താം. ഖത്തർ മൊബൈൽ നമ്പർ നൽകിയ ശേഷം ലഭിക്കുന്ന ഒ.ടി.പിയുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടിങ്. കൃഷി, കല-സാഹിത്യം, അധ്യാപനം, സംരംഭക, ആരോഗ്യം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, സാമൂഹിക സേവനം, കായികം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.
പൊതുജനങ്ങളുടെ വോട്ടിങ്ങിന്‍റെ നിശ്ചിത ശതമാനമായിരിക്കും വിധിനിർണയത്തിൽ പരിഗണിക്കുക.
ജൂൺ 30ന് ദോഹയിൽ നടക്കുന്ന ഗ്രാൻഡ് അവാർഡ് നിശയിൽ പുരസ്കാര ജേതാക്കൾക്ക് പ്രഥമ 'ഷി ക്യൂ' പുരസ്കാരം സമ്മാനിക്കും. ചലച്ചിത്ര താരം മംമ്ത മോഹൻദാസ്, പ്രമുഖ ഗായകരായ ജ്യോത്സ്ന, വിധുപ്രതാപ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന് സാക്ഷിയാവാൻ ആഗ്രഹിക്കുന്നവർക്ക് 55373946/55661334 എന്ന നമ്പറുകളിൽ വിളിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.