ഷാർജ: ഷാർജയുടെ പ്രകൃതി രമണീയ പ്രദേശവും വെള്ളച്ചാട്ടത്തിെൻറ സംഗീതവുമായ വാദി ഷീസിൽ നിർമിച്ച ഉദ്യാനത്തിെൻറ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. മേഖലയിലെ മറ്റൊരു പ്രദേശത്ത് ആരംഭിക്കുന്ന വനവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ആദ്യ തൈ നട്ട് സുൽത്താൻ നിർവഹിച്ചു.
ഏറെ പഴക്കം ചെന്നതും ഷാർജയിലെ എറ്റവും ചെറിയ ജനവാസ മേഖലയാണ് ഹജർ മലനിരകൾക്കിടയിൽ കിടക്കുന്ന വാദി ഷീസ്. നിലക്കാത്ത ജലമർമ്മരമാണ് ഇവിടേക്ക് സന്ദർശകരെ മാടി വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.