ദുബൈ: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദും യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദും എക്സ്പോ നഗരിയിൽ കൂടിക്കാഴ്ച നടത്തി. എക്സപോയിലെ യു.എൻ പവിലിയൻ സന്ദർശിക്കാൻ എത്തിയതായിരുന്നു അവർ.
വിവിധ മേഖലകളിലെ യു.എന്നും യു.എ.ഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്തത്. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ ആശങ്കകളും ഇരുവരും പങ്കിട്ടു. പരിസ്ഥിതി സംരക്ഷണത്തിനുള്ള യു.എന്നിെൻറ പദ്ധതികൾക്ക് ശൈഖ് അബ്ദുല്ല പിന്തുണ അറിയിച്ചു. എക്സ്പോ ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയുമായ റീം അൽ ഹശ്മിയുമായും ആമിന മുഹമ്മദ് ചർച്ച നടത്തി. എക്സ്പോയുടെ നടത്തിപ്പിലും ദീർഘവീക്ഷണമുള്ള നടപടികളിലും റീം അൽ ഹശ്മിയെ അഭിനന്ദിക്കുന്നതായി അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.