അബൂദബി: യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുല്ലിവനുമായി യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. യു.എ.ഇയും യു.എസും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങളെക്കുറിച്ചും മേഖലയിലെ സ്ഥിരതയും സമാധാനവും നിലനിർത്താനുള്ള ഇരുരാഷ്്ട്രങ്ങളുടെയും ആത്മാർഥതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.
മേഖലയുടെ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രയത്നങ്ങളെക്കുറിച്ചും ഇതുസംബന്ധിച്ച നേട്ടങ്ങളെക്കുറിച്ചും ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇതിനു പുറമേ പ്രാദേശികവും അന്താരാഷ്്ട്രവുമായ ഉഭയകക്ഷി തൽപര വിഷയങ്ങളും ഇരുവരും ചർച്ച ചെയ്യുകയുണ്ടായി. വിവിധമേഖലകളിൽ യു.എസുമായുള്ള ബന്ധം യു.എ.ഇ തുടരുമെന്നും ശൈഖ് അബ്്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.