അ​ല്‍ ദ​ഫ്ര മേ​ഖ​ല​യി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യും എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്ര​സ​ന്‍റ്​ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍ സി​റി​യ​ൻ ഭൂ​ക​മ്പ ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ക്കു​ന്നു

ചികിത്സയില്‍ കഴിയുന്ന ഭൂകമ്പ ബാധിതരെ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് സന്ദര്‍ശിച്ചു

അ​ബൂ​ദ​ബി: സി​റി​യ​യി​ലെ ഭൂ​ക​മ്പ​ത്തി​ല്‍ പ​രി​ക്കേ​റ്റ് അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ അ​ല്‍ ദ​ഫ്ര മേ​ഖ​ല​യി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യും എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്ര​സ​ന്‍റ്​ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്‍ സ​ന്ദ​ര്‍ശി​ച്ചു. ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ല്‍ സി​റ്റി, ബു​ര്‍ജീ​ല്‍ മെ​ഡി​ക്ക​ല്‍ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ​യാ​ണ് സ​ന്ദ​ര്‍ശി​ച്ച​ത്.

സി​റി​യ​യി​ലും തു​ര്‍ക്കി​യ​യി​ലും ഭൂ​ക​മ്പ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍ക്ക് വൈ​ദ്യ​സ​ഹാ​യം ന​ല്‍കാ​നു​ള്ള രാ​ഷ്ട്ര മാ​താ​വ് ഫാ​ത്തി​മ ബി​ന്‍ത് മു​ബാ​റ​കി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ചി​കി​ത്സ​ക്കാ​യി നി​ര​വ​ധി​പേ​രെ യു.​എ.​ഇ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ച​ത്.

ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യും സാ​ഹ​ച​ര്യ​ങ്ങ​ളും ബ​ന്ധു​ക്ക​ളോ​ടും മെ​ഡി​ക്ക​ല്‍ വി​ദ​ഗ്ധ​രോ​ടും അ​ദ്ദേ​ഹം ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി. പ​രി​ക്കേ​റ്റ​വ​ര്‍ക്ക് മി​ക​ച്ച ചി​കി​ത്സ​ക്കൊ​പ്പം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നും പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളും ല​ഭ്യ​മാ​ക്കും.

സി​റി​യ​യി​ലെ​യും തു​ര്‍ക്കി​യ​യി​ലെ​യും ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് സ​ഹാ​യം ന​ല്‍കാ​നു​ള്ള ഒ​ര​വ​സ​ര​വും യു.​എ.​ഇ പാ​ഴാ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള സം​രം​ഭ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ​വ​ര്‍ക്ക് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. സ​ഹ​മ​ന്ത്രി ഡോ. ​മൈ​ത ബി​ൻ​ത്​ സാ​ലിം അ​ല്‍ ഷം​സി, ഹെ​ല്‍ത്ത് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ്​ മേ​ധാ​വി മ​ന്‍സൂ​ര്‍ അ​ല്‍ മ​ന്‍സൂ​രി, ബു​ര്‍ജീ​ല്‍ ഹോ​ള്‍ഡി​ങ്സ് സ്ഥാ​പ​ക​നും ചെ​യ​ര്‍മാ​നു​മാ​യ ഡോ. ​ഷം​ഷീ​ര്‍ വ​യ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദി​നെ അ​നു​ഗ​മി​ച്ചു.

Tags:    
News Summary - Sheikh Hamdan bin Zayed visited the earthquake victims undergoing treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.