ദുബൈ: കാനഡയുടെ പശ്ചിമ ഭാഗമായ ബ്രിട്ടീഷ് കൊളംബിയയിലെ മഞ്ഞുപുതച്ച മലനിരകളിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നടത്തിയ സന്ദർശന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
മൂന്ന് ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൈക്ലിങ്ങും സ്കൈയിങ്ങും നടത്തുന്ന ചിത്രങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ശൈഖ് ഹംദാൻ തന്നെയാണ് പുറത്തുവിട്ടത്. സാഹസിക സഞ്ചാരത്തിനും പ്രകടനങ്ങൾക്കും എന്നും താൽപര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് കൊളംബിയയിൽ എത്തിച്ചേർന്നത്. പ്രദേശത്തെ വിജനമായ ഉൾപ്രദേശത്ത് ഹെലികോപ്ടറിൽ എത്തി മഞ്ഞിൽ വിനോദങ്ങളിൽ ഏർപ്പെടുന്നതാണ് വിഡിയോയിലുള്ളത്.
മലനിരകളുടെയും മഴവില്ലിന്റെയും പശ്ചാത്തലത്തിൽ സൈക്ലിങ് നടത്തുന്നതും ഫോട്ടോ പകർത്തുന്നതുമെല്ലാം ഇതിൽ കാണാം. യാത്രയും സാഹസിക പ്രകടനങ്ങളും ഇഷ്ടപ്പെടുന്ന ശെശഖ് ഹംദാൻ നേരത്തെയും വിവിധ സ്ഥലങ്ങളിൽ നടത്തിയ സന്ദർശനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സൈക്ലിങ്, ഹൈകിങ് പോലുള്ള കായിക പ്രവർത്തനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ്. മാസങ്ങൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമായ ഐൻ ദുബൈയുടെ മുകളിൽ കയറിയിരിക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.