ദുബൈ: ദുബൈ സർക്കാർ 2017ൽ ആരംഭിച്ച 'ഡേ ഫോർ ദുബൈ' വളൻറിയർ പദ്ധതിയിൽ പങ്കാളികളായവരെ ആദരിച്ചു. മലയാളികളടക്കമുള്ള വളൻറിയർ സംഘത്തെ ആദരിക്കുന്ന ചടങ്ങിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു. അന്താരാഷ്ട്ര വളൻറിയർ ദിനത്തോടനുബന്ധിച്ച് എക്സ്പോ നഗരിയിൽ വതനി അൽ ഇമാറാത്ത് ഫൗണ്ടേഷനാണ് ചടങ്ങ് ഒരുക്കിയത്. 600 വളൻറിയർമാരാണ് ആദരിക്കപ്പെട്ടത്. മലയാളി കൂട്ടായ്മകളായ കെ.എം.സി.സി, പ്രവാസി ഇന്ത്യ, ഐ.സി.എഫ്, എം.എസ്.എസ്, അക്കാഫ് എന്നീ കൂട്ടായ്മകളിൽ നിന്നുള്ളവരടക്കം 200ലേറെ മലയാളികൾ ഇതിൽ ഉൾപ്പെടും.
വളൻറിയർമാരെ ആദരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ശൈഖ് ഹംദാൻ പിന്നീട് ട്വിറ്ററിൽ കുറിച്ചു. സന്നദ്ധസേവനം യു.എ.ഇ സമൂഹത്തിെൻറ അവിഭാജ്യ ഘടകമായി മാറിയതായും സമൂഹത്തെ സേവിക്കാൻ സമയവും പരിശ്രമവും സമർപ്പിച്ചതിന് എല്ലാ സന്നദ്ധപ്രവർത്തകർക്കും നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു. മലയാളികളല്ലാത്ത വിവിധ സംസ്ഥാനക്കാരായ ഇന്ത്യക്കാരും ആദരവ് ലഭിച്ചവരിലുണ്ട്. വതനി ഇമാറാത് ഫൗണ്ടേഷൻ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.