ദുബൈ: കുടുംബത്തിലേക്കെത്തിയ പുതിയ അതിഥിയെ താലോലിക്കുന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ചിത്രം പങ്കുവെച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ശൈഖ് ഹംദാന് കഴിഞ്ഞ മാസം പിറന്ന മകനെ താലോലിക്കുന്ന ചിത്രമാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ശൈഖ് ഹംദാനെയും ചിത്രത്തിൽ കാണാം. അല്ലാഹു അവരെ സംരക്ഷിക്കട്ടെ എന്ന കാപ്ഷനോടെയാണ് ഹംദാൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദുബൈ രാജകുടുംബത്തിലെ മൂന്ന് തലമുറയാണ് ഒറ്റ ചിത്രത്തിൽ കാണുന്നത്. ശൈഖ് ഹംദാനും കുഞ്ഞും മാത്രമിരിക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 25നാണ് ശൈഖ് ഹംദാന് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. 2021 മെയ് 21ന് ഹംദാന് ഇരട്ടക്കുട്ടികൾ പിറന്നിരുന്നു. ശൈഖ, റാശിദ് എന്നിങ്ങനെയാണ് ഇവർക്ക് പേരിട്ടിരിക്കുന്നത്. ഹംദാന്‍റെ മകൻ റാശിദ് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്റെ ജൻമദിനത്തിൽ അദ്ദേഹത്തിന്‍റെ ചിത്രത്തിൽ ചുംബിക്കുന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.