ദുബൈ: അപ്രതീക്ഷിതമായി സ്വപ്നതുല്യമായ ഒരു കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയാൽ ചിലപ്പോൾ കണ്ണുകൾ ഈറനണിയും. മിസ്ന എന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്കും അതാണ് സംഭവിച്ചത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലണ്ടൻ തെരുവിൽ തനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന് അവൾ ഒരിക്കലും നിനച്ചില്ല. എന്നാലത് സംഭവിച്ചു എന്നുമാത്രമല്ല, കൂടെനിന്ന് ഫോട്ടോയെടുക്കാൻ അദ്ദേഹം എതിർപ്പും പറഞ്ഞില്ല. അദ്ദേഹം ചേർത്തുനിർത്തിയപ്പോൾ മിസ്ന പൊട്ടിക്കരഞ്ഞുപോയി.
എന്നാൽ, ഫോട്ടോയെടുക്കുന്നയാളോട് ഞാനിപ്പോൾ ചിരിപ്പിക്കാം എന്നുപറഞ്ഞ് മിസ്നയുടെ മുഖത്തിനുനേരെ കൈപിടിച്ച് അറബിയിൽ ഒന്ന്, രണ്ട്, മൂന്ന്... എന്ന് അദ്ദേഹം പറയുന്നു. ഇതിൽ പെൺകുട്ടിയുടെ മുഖത്ത് കരച്ചിൽ മാറി പെട്ടെന്ന് ചിരി നിറഞ്ഞു. വെള്ളിയാഴ്ചത്തെ സംഭവത്തിന്റെ വിഡിയോ മിനിറ്റുകൾക്കമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
വേനൽക്കാല സന്ദർശനത്തിന് ലണ്ടനിൽ എത്തിയതാണ് ശൈഖ് ഹംദാൻ. പിതാവും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ലണ്ടനിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം തെരുവിലൂടെ നടക്കുന്നതും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതുമായ വിഡിയോകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.