ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ്പോ 2020യിലെ ഡി.പി വേൾഡ് പവലിയൻ സന്ദർശിച്ചു. കമ്പനിയുടെ നേട്ടങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന പ്രദർശനം നോക്കിക്കണ്ട അദ്ദേഹം വിവിധ മേഖലകളിൽ നൽകിയ സംഭാവനകളെ അഭിനന്ദിച്ചു. വിവിധ കമ്പനികൾ നൽകുന്ന സേവനങ്ങളും ഉൽപന്നങ്ങളുമാണ് നിരവധി ആഗോള റാങ്കിങ്ങുകളിൽ ഉയരാൻ രാജ്യത്തെ സഹായിച്ചതെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഷിപ്പിങ്ങിനും വ്യാപാരത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയെ മാറ്റുന്നതിൽ ഡി.പി വേൾഡ് അവിഭാജ്യ ഘടകമാണ്. ലോകത്ത് എമിറേറ്റിന്‍റെ സന്ദേശം എത്തിക്കുന്നതിലും മത്സരശേഷി നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിച്ചു -അദ്ദേഹം കൂട്ടിച്ചേർത്തു.
നാലു മാസം പൂർത്തിയാകുന്ന എക്സ്പോയിൽ നിരവധിയായ പരിപാടികൾക്ക് ആയിരങ്ങളാണ് കഴിഞ്ഞ ദിവസവും എത്തിച്ചേർന്നത്. പ്രശസ്ത അമേരിക്കൻ റാപ്പ് സംഗീത സംഘം 'ബ്ലാക്ക് ഐയ്ഡ് പീസ്' ദുബൈ എക്സ്പോ വേദിയിലെത്തി. പ്രശസ്ത റാപ്പർമാരായ വില്യം, ടാബൂ, ആപിൽ ഡേ ആപ്പ്, റേ സോൾ തുടങ്ങിയവർ ആസ്വാദകരെ ഇളക്കിമറിച്ചു. എക്സ്പോയുടെ പ്രധാനവേദിയായ അൽവാസൽ പ്ലാസയിലായിരുന്നു ഇവരുടെ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.