ദുബൈ: യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് ആൽ നഹ്‌യാന്‍റെ നിര്യാണം യു.എ.ഇക്കും അറബ് മേഖലക്കും കനത്ത നഷ്ടമാണെന്നും പ്രവാസ സമൂഹത്തെ ഹൃദയത്തോട് ചേര്‍ത്ത ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും ദുബൈ കെ.എം.സി.സി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യു.എ.ഇയെ ലോകത്തോളമുയര്‍ത്തിയ മാതൃകാഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ.
ഈ രാജ്യത്തിന്‍റെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും ശൈഖ് ഖലീഫയുടെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍, ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി.എ. സലാം, ട്രഷറര്‍ പി.കെ. ഇസ്മായില്‍, മുസ്തഫ തിരൂര്‍, ഹംസ തൊട്ടി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അഡ്വ. സാജിദ് അബൂഅബക്കര്‍, മുസ്തഫ വേങ്ങര, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, എന്‍.കെ. ഇബ്രാഹിം, ഹനീഫ് ചെര്‍ക്കളം, ആര്‍. ഷുക്കൂര്‍, എം.എ. മുഹമ്മദ്കുഞ്ഞി, അബ്ദുൽ ഖാദര്‍ അരിപ്രംബ്ര, ബക്കര്‍ ഹാജി, യുസുഫ് മാഷ്,അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ അരൂക്കുറ്റി, പി.എ. ഫാറൂഖ്, മജീദ് മണിയോടന്‍, ഹസ്സന്‍ ചാലില്‍, ഒ. മൊയ്തു, നിസാമുദ്ധീന്‍ കൊല്ലം, സാദിഖ് എസ്.എം, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഔദ്യോഗിക ദു:ഖാചരണ കാലയളവില്‍ ദുബൈ കെ.എം.സി.സിയുടെ പരിപാടികള്‍ ഉണ്ടായിരിക്കില്ല.
ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ജനതാ കൾച്ചറൽ സെന്‍റർ യു.എ.ഇ കമ്മിറ്റി പ്രസിഡന്‍റ് പി.ജി. രാജേന്ദ്രനും ജനറൽ സെക്രട്ടറി ടെന്നിസൺ ചേന്നപിള്ളിയും അനുശോചിച്ചു.
ഉമ്മുല്‍ഖുവൈന്‍: ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന്‍റെ നിര്യാണത്തിൽ ഉമ്മുൽഖുവൈൻ ഇന്ത്യൻ അസ്സോസിയേഷൻ അനുശോചിച്ചു. പ്രസിഡന്‍റ് സജാദ് നാട്ടിക അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗോള്‍ഡ് എഫ്.എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ മുഖ്യ പ്രഭാഷണം നടത്തി.
സാമൂഹിക പ്രവർത്തകൻ അഡ്വ. നജ്മുദീൻ, മുൻ പ്രസിഡന്‍റുമാരായ സി.എം. ബഷീർ, നിക്സൻ ബേബി, മുൻ ജനറൽ സെക്രട്ടറി സുലൈമാൻ ഷാ മുഹമ്മദ്, ചാരിറ്റി വിങ് കോർഡിനേറ്റർ റാഷിദ് മുഹമ്മദ് പൊന്നാണ്ടി, പി.കെ. മൊയ്തീൻ, പുന്നൂസ് മാത്യു, നാദിർഷാ, രാഗേഷ് വെങ്കിലാട്, ചെറിയാൻ മാത്യു, സക്കീനാ ബഷീർ, റെജിയാ ആസാദ്, ഡോ. സുൽത്താന, ഷെഫീക്ക് എന്നിവർ അനുശോചനം രേഖപ്പെടുത്തി. ട്രഷറർ രാജേഷ് ഉത്തമൻ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി വിദ്യാദരൻ നന്ദിയും രേഖ പെടുത്തി.
സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ എല്ലാ ജനസമൂഹത്തെയും ഒരുപോലെ ചേർത്ത് നിർത്തിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് ഉമ്മുൽഖുവൈൻ കെ.എം.സി.സി അനുസ്മരിച്ചു. ആക്ടിങ് പ്രസിഡന്‍റ് റാഷിദ് പൊന്നാണ്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്ക്കർ അലി തിരുവത്ര സ്വാഗതം പറഞ്ഞു.
കെ.പി. ഹമീദ് ഹാജി, എം.ബി. മുഹമ്മദ്, അസീസ് ചേരാപുരം, കോയകുട്ടി പുത്തനത്താണി, ലെത്തീഫ് പുല്ലാട്ട്, പുളിക്കൽ ഉണ്ണീൻ കുട്ടി, അഫീഫ് ചിറക്കൽ, ടി.വി. റിയാസ് തുടങ്ങിയവർ സംസാരിച്ചു.
അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടന്ന മയ്യിത്ത് നമസ്ക്കാരത്തിന് അബ്ദുല്ല ഫൈസി വെളില്ല നേതൃത്വം നൽകി. യു.എ.ഇ പ്രസിഡൻറിന്‍റെ മതകാര്യ ഉപദേഷ്ടാവ് സൈയ്ദ് അലി അൽ ഹാഷിമി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.