പ്രളയം; പാകിസ്താന്​ 100 കോടി രൂപ സഹായം പ്രഖ്യാപിച്ച്​ ശൈഖ്​ മുഹമ്മദ്​

ദുബൈ: പ്രളയക്കെടുതി അനുഭവിക്കുന്ന പാകിസ്താന്​ അഞ്ച്​ കോടി ദിർഹം (100 കോടി രൂപ) സഹായം പ്രഖ്യാപിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി വേൾഡ്​ ഫുഡ്​ പ്രോഗ്രാം, മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഹുമാനിറ്റേറിയൻ ആൻഡ്​ ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ ദുരിത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നത്​.

ദുരിത മേഖലകളിലെ കുടുംബങ്ങൾക്ക്​ ഭക്ഷണം എത്തിക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം. കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഇന്ത്യൻ വ്യവസായിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. സുരീന്ദർ പാൽ സിങ്​ ഒബ്​റോയ്​ (എസ്​.പി.എസ്​ ഒബ്​റോയ്​) 30,000 പൗണ്ട്​ (28 ലക്ഷം ഇന്ത്യൻ രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയബാധിതർക്ക് സഹായം നൽകണമെന്ന പാകിസ്ഥാൻ പഞ്ചാബ് ഗവർണർ ചൗധരി മുഹമ്മദ് സർവാറിന്‍റെ അഭ്യർഥന മാനിച്ചാണ്​ സഹായം നൽകിയത്​. വീട്​ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി ലക്ഷം റേഷൻ പാക്കുകൾ വാങ്ങുന്നതിനാണ്​ ലക്ഷ്യമിടുന്നതെന്നായിരുന്നു സർവാറി​ന്‍റെ അറിയിപ്പ്​. 1001 കുടുംബങ്ങൾക്ക്​ ഒരുമാസത്തെ കിറ്റ്​ നൽകുന്നതിനായാണ്​ ഒബ്​റോയ്​ 30,000 പൗണ്ട്​ നൽകിയത്​.

Tags:    
News Summary - flood; Sheikh Mohammad announced Rs 100 crore aid to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-07 04:55 GMT