അബൂദബി: ഇറാൻ സന്ദർശനത്തിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ക്ഷണം. ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയാണ് സന്ദർശനത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇബ്രാഹിം റഈസിയുടെ ക്ഷണക്കത്ത് അബൂദബി വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇയിലെ ഇറാൻ അംബാസഡർ റിസാ അമീരിയിൽ നിന്ന് യു.എ.ഇ സഹമന്ത്രി ഖലീഫ ശാഹീൻ അൽ മറർ കൈപറ്റിയെന്ന് വാർത്താ ഏജൻസി വെളിപ്പെടുത്തി.
ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ശൈഖ് മുഹമ്മദ് ജൂണിൽ അബൂദബിയിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലഹൈനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലക്ക് മുഴുവൻ ഗുണകരമാകുന്നതും സ്ഥിരതയും സമൃദ്ധിയും ഉറപ്പുവരുത്തുന്നതുമായ ബന്ധം വളർത്തിയെടുക്കുന്നത് പ്രധാനമാണെന്ന് ഇരുവരും ചർച്ചയിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. മാർച്ചിൽ ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.