File Photo

ശൈഖ്​ മുഹമ്മദും നരേന്ദ്ര മോദിയും ഫോൺ സംഭാഷണം നടത്തി

ദുബൈ: യു.എ.ഇ ​പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ ഫോണിൽ വിളിച്ച്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായിരുന്നു സംഭാഷണം.

ഇന്ത്യയും യു.എ.ഇയും തമ്മിലെ സാമ്പത്തിക സഹകരണത്തെ കുറിച്ച്​ സംസാരിച്ച നേതാക്കൾ ഇത്​ ശക്​തിപ്പെടുത്തണമെന്ന്​ അഭി​പ്രായപ്പെടുകയും ചെയ്തു. പൊതുവായി നേരിടുന്ന വെല്ലുവിളികളും ആശങ്കകളും പ്രശ്നങ്ങളും ചർച്ചയിൽ വന്നു. സഹകരണം ശക്​തമായി തുടരുമെന്ന്​ ഇരുവരും ഉറപ്പ്​ നൽകി. 

Tags:    
News Summary - Sheikh Mohammed and Narendra Modi had a phone conversation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.