ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കൂടിക്കാഴ്ച നടത്തി. അബൂദബിയിലെ വസതിയിലെത്തിയാണ് ബഹ്റൈൻ രാജാവ് സന്ദർശിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകുന്ന തലത്തിലുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നിലനിൽക്കുന്ന ശക്തമായ ഉഭയകക്ഷി സഹകരണത്തെ ഇരുപക്ഷവും അഭിനന്ദിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ, പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ കൈവരിച്ച പുരോഗതി, കോവിഡ് കാലത്ത് യു.എ.ഇയും ബഹ്റൈനും നടത്തിയ ശ്രമങ്ങൾ എന്നിവയും ചർച്ചയിൽ വിഷയമായി. വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും പൊതുവായ നിലപാട്, ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിെൻറ പ്രാധാന്യം, മേഖലയിലെ സുരക്ഷ, വികസനം തുടങ്ങിയവയും ചർച്ചയിൽ വന്നു. ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.