ദുബൈ: മനുഷ്യ നാഗരികതയുടെ ചരിത്രത്തിൽ അറബ് ലോകം നൽകിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 'ഗ്രേറ്റ് അറബ് മൈൻഡ്സ് ഫണ്ട്' എന്ന് നാമകരണം ചെയ്ത സംരംഭത്തിലൂടെ ഫിസിക്സ്, മാത്തമാറ്റിക്സ്, കോഡിങ്, ഗവേഷണം, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകളിലെ ആയിരം അറബ് പ്രതിഭകളെ സഹായിക്കും.
10 കോടി ദിർഹം വകയിരുത്തിയ പദ്ധതിയിൽ യു.എ.ഇക്ക് പുറമെ മറ്റു അറബ് രാജ്യങ്ങളിലുള്ള പ്രതിഭകളെയും സഹായിക്കും. ഇമാറാത്തിന്‍റെ ഭരണത്തലവനായി അധികാരമേറ്റതിന്‍റെ 16ാമത് വാർഷിക ദിനാചരണമായ ചൊവ്വാഴ്ചയാണ് സുപ്രധാന പദ്ധതി ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.