അബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ 2019ലെ അറബ് ലോകത്തെ ഏറ്റവും ശ്രദ്ധേയനായ നേതാവായി ‘റഷ്യ ടുഡേ’ നടത്തി യ ഓൺലൈൻ വോട്ടെടുപ്പിൽ തെരഞ്ഞെടുത്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകു മാരനാണ് രണ്ടാം സ്ഥാനത്ത്.
ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽനിന്ന് 1,38,80,968 പേരാണ് ഒമ്പത് ദിവസം നീണ്ടുനിന്ന ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുത്തത്. 97,34,963 പേർ (70.13 ശതമാനം) ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് വോട്ടുചെയ്തു. സൗദി കിരീടാവകാശിക്ക് 22,19,042 പേരാണ് വോട്ട് ചെയ്തത്.
പങ്കെടുത്തവരുടെ എണ്ണത്തിെൻറ 15.98 ശതമാനമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. 17,12,186 പേരാണ് (12.33ശതമാനം) മൂന്നാം സ്ഥാനത്തെത്തിയ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമന് വോട്ട് രേഖപ്പെടുത്തിയത്.
ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽസീസിക്കാണ് നാലാം സ്ഥാനം. 0.52 ശതമാനം പേരുടെ പിന്തുണയോടെ 72,751 വോട്ടുകളാണ് അദ്ദേഹം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.