ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ഫോൺ സംഭാഷണം നടത്തി. യു.എ.ഇയും യു.എന്നും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാവുന്ന വിവിധ മേഖലകളെ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. വിവിധ അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളും പശ്ചിമേഷ്യയിലെ സാഹചര്യവും സവിശേഷമായി ചർച്ച ചെയ്തു.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സംയുക്ത അന്താരാഷ്ട്ര നടപടികളിലൂടെയും പരിഹരിക്കണമെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.
യു.എൻ രക്ഷാസമിതിയിൽ രണ്ടുവർഷത്തെ താൽക്കാലിക അംഗത്വത്തിന് തുടക്കം കുറിച്ച യു.എ.ഇയെ ഗുട്ടെറസ് അഭിനന്ദിച്ചു. സെക്രട്ടറി ജനറലായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട അന്റോണിയോ ഗുെട്ടറസിന് ശൈഖ് മുഹമ്മദ് ആശംസകളറിയിച്ചു.
ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും യു.എൻ വഹിക്കുന്ന പങ്കിനെ എടുത്തുപറഞ്ഞ ൈശഖ് മുഹമ്മദ്, മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികളുടെ സാഹചര്യത്തിൽ ഇതിന് കൂടുതൽ പ്രാധാന്യമർഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും യു.എൻ രക്ഷാസമിതിയിൽ യു.എ.ഇക്ക് താൽക്കാലിക അംഗത്വം ലഭിച്ചത് ഈ വർഷമാണ്. 2022-23വർഷത്തിലാണ് യു.എ.ഇ രക്ഷാസമിതിയിൽ സാന്നിധ്യമറിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.