അബൂദബി: അബൂദബി കിരീടാവകാശിയും സായുധസേന െഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു.എസ്. സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവനുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ യു.എസ്- യു.എ.ഇ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
യു.എ.ഇ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂന്‍ ബിന്‍ സായിദും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. അബൂദബി അല്‍ ഷാത്തി കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, അബൂദബി എയര്‍പോര്‍ട്ട് കമ്പനി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ൈഡപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി ഷംസി, യു.എ.ഇയുടെ യു.എസ്. അംബാസഡര്‍ യൂസുഫ് അല്‍ ഒതൈബ, കിരീടാവകാശിയുടെ അബൂദബി കോടതിയിലെ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ മസ്‌റൂയി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മേഖലാസന്ദര്ശനത്തിെൻറ ഭാഗമായി തിങ്കളാഴ്ച യു.എ.ഇ വിട്ട ജേക്ക് സുള്ളിവന്‍, സൗദി അറേബ്യയിലെത്തി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സന്ദര്‍ശിക്കും.
യമനിലെ യു.എസ് നയതന്ത്രപ്രതിനിധി ടീം ലെന്‍ഡര്‍ കിങ്, പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ദേശീയ സുരക്ഷാ കൗണ്‍സിലിെൻറ കോഓഡിനേറ്റര്‍ ബ്രെറ്റ് മകഗര്‍ക്ക് എന്നിവരും ജേക്കിനെ അനുഗമിക്കുന്നുണ്ട്. ജോ ബൈഡന്‍ യു.എസ്. പ്രസിഡൻറായ ശേഷം സൗദി അറേബ്യ സന്ദര്‍ശിക്കുന്ന മുതിര്‍ന്ന യു.എസ് ഉദ്യാഗസ്ഥനാണ് സുള്ളിവന്‍.
യമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ജേക്ക് സുള്ളിവെൻറ ഗള്‍ഫ് സന്ദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.