ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ ബ്രിട്ടൻ സന്ദർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് മുഹമ്മദ് ഇരുരാഷ്ട്രങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്ന 'ഭാവിയിലേക്ക് പങ്കാളിത്തം' പദ്ധതിക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം പാരിസിലെത്തിയ അദ്ദേഹം ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിൽ ശൈഖ് മുഹമ്മദിനെ സ്വീകരിച്ച ബോറിസ് ജോൺസൺ, അഫ്ഗാനിൽനിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതിന് യു.എ.ഇ നൽകിയ സഹായത്തിന് നന്ദിയറിയിച്ചു. ഇരുരാജ്യങ്ങളും വിവിധങ്ങളായ നിക്ഷേപ കരാറുകളും കൂടിക്കാഴ്ചയിൽ ഒപ്പുവെച്ചു. കാലാവസ്ഥാവ്യതിയാനത്തെ അഭിസംബോധന ചെയ്യാനും ആഗോളപ്രശ്നങ്ങൾ പരിഹരിക്കാനും ജനങ്ങൾക്ക് അഭിവൃദ്ധിനൽകാനും ഇരുരാജ്യങ്ങളും തമ്മിലെ പങ്കാളിത്തം ശ്രമിക്കുമെന്നും യു.കെയും യു.എ.ഇയും സ്വാഭാവിക പങ്കാളികളും സഖ്യകക്ഷികളുമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
ഫ്രാൻസിൽ നടന്ന കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദും മാക്രോണും പരസ്പര താൽപര്യമുള്ള വിവിധ പ്രശ്നങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവലോകനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.