അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഈജിപ്തിലെ അലക്സാഡ്രിയ അൽ ആലമീൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ അൽ സീസിയുടെ നേതൃത്വത്തിൽ സ്വീകരിച്ച ശേഷം വി.ഐ.പി ലോഞ്ചിലാണ് കൂടിക്കാഴ്ച നടന്നത്.
ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും യു.എ.ഇയും ഈജിപ്തും തമ്മിലെ സാമ്പത്തിക, വികസന മേഖലകളിലെ പങ്കാളിത്തം സംബന്ധിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. പ്രദേശിക, അന്തർദേശീയ വിഷയങ്ങൾ സംബന്ധിച്ചും പൊതുവായ ആലോചനകളും ഇരു നേതാക്കളും പങ്കുവെച്ചു. അറബ് മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിൽ അറബ് ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സുരക്ഷയുടെയും സുസ്ഥിരതയുടെയും അടിത്തറ ശക്തമാക്കുന്നതിന് മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇരുരാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.