ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പാകിസ്താനിലെത്തി. വിമാനത്താവളത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫും മറ്റ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്വീകരിച്ചു. യു.എ.ഇ-പാകിസ്താൻ ബന്ധം ദൃഢപ്പെടുത്തുന്നതിനെപ്പറ്റിയും ഭാവികാല സഹകരണത്തെപ്പറ്റിയും ഇരുനേതാക്കളും ചർച്ച ചെയ്തു. സാമ്പത്തികം, വ്യാപാരം, വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി. പ്രാദേശികവും അന്തർദേശീയവുമായി ഇരുരാജ്യങ്ങളും നേരിടുന്ന പൊതുപ്രശ്നങ്ങളും ചർച്ചയിൽ വന്നു.
വികസനമേഖലയിൽ ഉൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ പാകിസ്താനെ പിന്തുണക്കുന്നതിന് ഷഹ്ബാസ് ശരീഫ് നന്ദി അറിയിച്ചു. അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ശൈഖ് തയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേശകൻ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ആൽ നഹ്യാൻ, ദേശീയ സുരക്ഷ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി മുഹമ്മദ് ഹമ്മാദ് അൽ ഷംസി, പാകിസ്താനിലെ യു.എ.ഇ അംബാസഡർ ഹമദ് ഒബൈദ് ഇബ്രാഹിം സാലിം അൽസാബി, പാകിസ്താൻ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.