ദുബൈ: ദുബൈ ഭരണാധികാരിയായി ചുമതലയേറ്റതിെൻറ 12ാം വാർഷികമടുക്കവെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയു മായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ജനങ്ങളോട് ആഹ്വാനം ചെയ്തത് ഒന്നു മാത്രം-നന്ദി പറയുക, നാടിെൻറ വികസനത്തിനും സുരക്ഷക്കുമായി സ്വയം സമർപ്പിച്ച ഒരു മഹാനുഭാവന്. അബൂദബി കിരീടാവകാശിയും യു.എ.ഇയുടെ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിന് നന്ദി പ്രകാശിപ്പിച്ച് എഴുതിയ കത്തിലൂടെയാണ് ശൈഖ് മുഹമ്മദ് ജനതയെ സംബോധന ചെയ്തത്.
യു.എ.ഇ ജനതയെയും രാഷ്ട്രത്തിലെ ജനങ്ങളെയും സഹോദരി സഹോദരൻമാരെ എന്നു വിശേഷിപ്പിച്ച്, പുതുവർഷ ആശംസകൾ നേർന്നു െകാണ്ട് ആരംഭിക്കുന്ന എഴുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനകം ആയിരങ്ങൾ പങ്കുവെച്ചു. തെൻറ സ്വന്തം പേരിലോ, വ്യക്തിപരമോ ആയല്ല, പുതുതലമുറക്കായി അദ്ദേഹം ഒരുക്കുന്ന മഹാരാഷ്ട്രത്തിെൻറ പേരിലാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് നന്ദി രേഖപ്പെടുത്തുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് വ്യക്മാക്കുന്നു. ശൈഖ് സായിദിെൻറ പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹത്തിെൻറ നിഴലായാണ് ബിൻ സായിദ് നമുക്കിടയിലുള്ളത്.
രാജ്യത്തെ യുവതയെ പിന്തുണക്കുന്നതിനും, രാഷ്ട്ര സേവനത്തെക്കുറിച്ച് പുതു തലമുറക്ക് പാഠങ്ങൾ പകരുന്നതിനും രക്തസാക്ഷികളെ ആദരിക്കുന്നതിനും അഭിമാനത്തോടെ രാഷ്ട്ര പതാക ഉയർത്തിപ്പിടിക്കുന്നതിനും നന്ദി. രാഷ്ട്രത്തിനു വേണ്ടി ദിവസത്തിൽ 18 മണിക്കൂർ അദ്ദേഹം കർമ നിരതനാണെന്നും ഒരാഴ്ചയിൽ താഴെ മാത്രമാണ് വർഷത്തിൽ അവധിയെടുക്കുന്നതെന്നും വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂ.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ അദ്ദേഹം നിശബ്ദമായി നൻമയുടെ ഫലം നുകരുന്നു.
രാത്രികാലങ്ങളിൽ സൈനികർക്കൊപ്പം ജാഗരൂകനായി നിലകൊള്ളുന്നതും, പകൽ വേളകളിൽ വിദഗ്ധർക്കൊപ്പം രാഷ്ട്രത്തിെൻറ ഭാവിക്കായി പദ്ധതികൾക്ക് രൂപം നൽകുന്നതും ചിലർക്കു മാത്രമേ അറിയൂ. നമ്മുടെ നാടിനായി സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കാൻ ജനുവരി നാലിന് ഒരു ദേശീയ കാമ്പയിൻ ഒരുക്കാറുണ്ട്. ഇക്കുറി ജനതയോട് പറയാനുള്ളത് അത് ഏറ്റവും അർഹിക്കുന്ന വ്യക്തിക്ക് നന്ദി പറയുവാനാണ്, ഒരു അർഥ സമ്പുഷ്ടമായ വാക്കു കൊണ്ടോ, പ്രചോദനാത്കമായ ചിത്രം കൊണ്ടോ, സൽപ്രവൃത്തി കൊണ്ടോ അതു നിറവേറ്റണമെന്ന് ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്യുന്നു.പോയ വർഷം തെൻറ സ്ഥാനാരോഹണ വാർഷികത്തിലാണ് ശൈഖ് മുഹമ്മദ് യു.എ.ഇ ഭക്ഷ്യബാങ്ക് പദ്ധതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.