കോവിഡിൽ നിലച്ചില്ല–ശൈഖ്​ മുഹമ്മദ്​

ദുബൈ: കോവിഡ്​ കാലത്തും നിലക്കാതെ മുന്നേറിയ യു.എ.ഇ മഹാമാരിക്ക്​ ശേഷവും മുന്നോട്ടുപോകുമെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്റിൽ കുറിച്ചു.

മത്സരാധിഷ്​ഠിത സമ്പദ്‌വ്യവസ്ഥകളിൽ ഒമ്പതാം സ്​ഥാനം യു.എ.ഇക്ക്​ ലഭിച്ചത്​ ചൂണ്ടിക്കാണിച്ചാണ്​ ഇക്കാര്യം അദ്ദേഹം വ്യക്​തമാക്കിയത്​. മഹാമാരിക്കിടയിലും ലോകോത്തര സാമ്പത്തിക സൂചകങ്ങളിൽ പിടിച്ചു നിൽക്കാൻ സാധിച്ചതായും പല വിഷയങ്ങളിലും ഒന്നാം സ്​ഥാനത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sheikh Mohammed did not stop at Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.