ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ലണ്ടൻ യാത്രയിലെ ചിത്രങ്ങളും വിഡിയോയും വൈറലായി. കുടുംബത്തോടൊപ്പം വേനൽകാല യാത്രക്കായി ബ്രിട്ടനിലെത്തിയതാണ് അദ്ദേഹം. ലണ്ടനിലെ ഡിപ്പാർട്മെൻറ് സ്റ്റോറായ സെൽഫ്രിഡ്ജസിലെ ലിഫ്റ്റിന് കാത്തുനിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഓക്സ്ഫഡ് സ്ട്രീറ്റിലെ ഡിപ്പാർട്ട്മെൻറ് സ്റ്റോറിൽ കുട്ടികൾക്കും മറ്റുള്ളവർക്കുമൊപ്പം സാധാരണവേഷത്തിലാണ് എത്തിയത്.
തുടർന്ന് യു.എ.ഇ എംബസിക്ക് സമീപത്തെ തെരുവിലൂടെ അദ്ദേഹം കൂടെയുള്ളവർക്കൊപ്പം നടക്കുന്ന വിഡിയോയും പറത്തുവന്നു.
ദിവസങ്ങൾക്കുമുമ്പ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലണ്ടൻ അണ്ടർഗ്രൗണ്ടിൽ സഞ്ചരിക്കുന്നതിന്റെ സെൽഫി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.