ദുബൈ: സൗദിയിലെ ജിദ്ദയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെയും മധ്യേഷ്യൻ രാജ്യങ്ങളുടെയും സംയുക്ത ഉച്ചകോടിയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു. ഗൾഫ് സഹകരണ കൗൺസിലിലെ ആറ് അംഗരാജ്യങ്ങൾക്ക് പുറമെ കിർഗിസ്താൻ, കസാഖ്സ്താൻ, ഉസ്ബകിസ്താൻ, തുർക്മെനിസ്താൻ, താജികിസ്താൻ എന്നീ അഞ്ചു രാജ്യങ്ങൾ കൂടിയാണ് ഉച്ചകോടിയിൽ പെങ്കടുത്തത്.
വിവിധ രംഗങ്ങളിലെ സഹകരണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിന് ഉച്ചകോടിയിൽ ചർച്ചകൾ നടന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബർ അൽസബാഹ്, ബഹ്റൈൻ രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ബിൻ ഈസ അൽഖലീഫ, താജികിസ്താൻ പ്രസിഡൻറ് ഇമ അലി റഹ്മാൻ, ഉസ്ബകിസ്താൻ പ്രസിഡൻറ് ശൗകത് മിർസ്വോയവ്, കിർഗിസ്താൻ പ്രസിഡൻറ് സാദിർ ജാപറോവ്, കസാഖ്സ്താൻ പ്രസിഡൻറ് കാസിം ജോമാർട്ട് ടോകയേവ്, തുർക്മെനിസ്താൻ പ്രസിഡൻറ് സർദാർ ബെർഡി മുഖമെഡോവ്, ഒമാൻ ഉപപ്രധാനമന്ത്രി അസദ് ബിൻ താരിഖ് അൽ സെയ്ദ് തുടങ്ങിയവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.