ദുബൈ: രാജ്യത്തിനായുള്ള ദൗത്യത്തിനിടെ രക്തസാക്ഷിത്വം വഹിച്ച ധീര സൈനികരുടെ കുടുംബങ്ങളെ ആശ്വാസവും അനുശോചന വും അറിയിച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സന്ദർശിച്ചു.
കാപ്റ്റൻ സഇൗദ് അഹ്മദ് റാഷിദ് അൽ മൻസൂരി, വാറണ്ട് ഒാഫീസർ അലി അബ്ദുല്ലാ അഹ്മദ് അൽ ദൻഹാനി, വാറണ്ട് ഒാഫീസർ സായിദ് മുസല്ലം സുഹൈൽ അൽ അമീരി, വാറണ്ട് ഒാഫീസർ സാലിദ് ഹസ്സൻ സാലിഹ് ബിൻ അംർ, വാറണ്ട് ഒാഫീസർ നസീർ മുഹമ്മദ് ഹമദ് അൽ കഅബി, സർജൻറ് സൈഫ് ദാവി റാഷിദ് അൽ തുനൈജി എന്നിവരാണ് കഴിഞ്ഞ ദിവസം രക്തസാക്ഷികളായത്.
രാജ്യത്തിെൻറ സുരക്ഷക്കും സുസ്ഥിരതക്കും വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളെയോർത്ത് അഭിമാനം കൊള്ളുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. അവരുടെ ധീരത വരാനിരിക്കുന്ന തലമുറകൾക്ക് പോലും പ്രചോദനം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കും.
ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽനഹ്യാൻ, രക്തസാക്ഷി കാര്യ ഒാഫ്സ് എക്സി.ഡയറക്ടർ ശൈഖ് ഖലീഫ ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ക്രൗൺപ്രിൻസ് കോർട്ട് അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്റൂഇ തുടങ്ങിയവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.