ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വെള്ളിയാഴ്ച എക്സ്പോ നഗരി സന്ദർശിച്ചു.
കിഴക്കനാഫ്രിക്കൻ രാജ്യമായ സീഷെൽസിെൻറ പവലിയൻ സന്ദർശിക്കുകയും പ്രസിഡൻറ് വേവൽ റാംകലവാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്ന വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. സമ്പദ്‌വ്യവസ്ഥ, വ്യാപാരം, ടൂറിസം എന്നീ മേഖലയിലെ സഹകരണമാണ് ചർച്ചയിൽ വന്നത്.
ദ്വീപ് രാഷ്ട്രമായ സീഷെൽസിെൻറ പ്രകൃതിഭംഗി പ്രദർശിപ്പിച്ച പവലിയനിൽ കടൽ സംരക്ഷണ ശ്രമങ്ങളും പരിചയപ്പെടുത്തുന്നു. പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ശക്തിപ്പെടുത്താൻ സീഷെൽസ് നടത്തുന്ന ശ്രമങ്ങളെ ശൈഖ് മുഹമ്മദ് കൂടിക്കാഴ്ചയിൽ അഭിനന്ദിച്ചു. 115 ദ്വീപുകളുടെ കൂട്ടായ്മയായ സീഷെൽസിെൻറ പ്രധാന സാമ്പത്തിക വരുമാനം ടൂറിസമാണ്. ഇത് പരിചയപ്പെടുത്തുന്ന രീതിയിലാണ് രാജ്യത്തിെൻറ എക്സ്പോ പവലിയൻ രൂപപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.