ദുബൈ: അന്തരിച്ച പ്രമുഖ യു.എ.ഇ വ്യവസായി മാജിദ് അൽ ഫുതൈമിെൻറ കുടുംബത്തെ സന്ദർശിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുശോചനം അറിയിച്ചു. ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു. വെള്ളിയാഴ്ചയാണ് മാജിദ് അൽ ഫുതൈം അന്തരിച്ചത്. റീടെയ്ൽ, റിയൽ എസ്റ്റേറ്റ് രംഗത്ത് നിരവധി സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത മാജിദ് അൽ ഫുൈതം ദുബൈ ആധുനിക സമ്പന്ന നഗരമായി വളരുന്നതിൽ നിസ്തുലമായ സംഭാവനകളർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.