ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം റഷ്യൻ പവിലിയൻ സന്ദർ​ശിക്കുന്നു

ശൈഖ്​ മുഹമ്മദ്​ വിവിധ പവിലിയനുകൾ സന്ദർശിച്ചു

ദുബൈ: എക്​സ്​പോ 2020 നഗരിയിലെ വിവിധ പവിലിയനുകൾ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ശനിയാ​ഴ്​ചയും ഞായറാഴ്​ചയുമായി സന്ദർശിച്ചു. റഷ്യ, ഖത്തർ, കുവൈത്ത്​, ബഹ്​റൈൻ, യുഗാണ്ട, ഒമാൻ, സൗദി അറേബ്യ, ഫ്രാൻസ്​ എന്നിവയുടെ പവിലിയനാണ്​ സന്ദർശിച്ചത്​.

വിവിധ പവിലിയനുകളിലെ പ്രദർശനങ്ങൾ കാണുകയും അധികൃതരോട്​ വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്​തു. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ മക്​തൂം ബിൻ മുഹമ്മദ്​ ആൽ മക്​തൂമും ശെശഖ്​ മുഹമ്മദിനൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Sheikh Mohammed visited various pavilions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.