ദുബൈ: ലോകത്തിെൻറ കണ്ണും കരളും കവരാൻ അടുത്ത മാസം എക്സ്പോ 2020 ദുബൈ തുടങ്ങാനിരിക്കെ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേളയുടെ നഗരിയിൽ സൈക്കിളിൽ സന്ദർശനം നടത്തി. എക്സ്പോയിലെ വിവിധ ഭാഗങ്ങൾ ചെറുസംഘത്തോടൊപ്പം സന്ദർശിച്ച അദ്ദേഹം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായത് നേരിട്ട് വിലയിരുത്തി.
ലോകത്തിന് അത്ഭുതകരമായ അനുഭവമായിരിക്കും എക്സ്പോയെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെടുകയും ചെയ്തു.
ദുബൈ മീഡിയ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സൈക്കിൾ സന്ദർശന ചിത്രങ്ങൾ കുറഞ്ഞ സമയത്തിനകം വെർച്വൽ ലോകത്ത് വൈറലായി.
സെപ്റ്റംബർ ഒന്നിന് നഗരിയിൽ സന്ദർശനം നടത്തി മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു.
ലോകത്തെ വരവേൽക്കാൻ രാജ്യം തയാറായതായും അദ്ദേഹം പറഞ്ഞിരുന്നു. ഒരാഴ്ചക്കുശേഷം വീണ്ടും ഞായറാഴ്ച നഗരിയിലെത്തി കൂടുതൽ ഭാഗങ്ങൾ നേരിൽ കാണുകയായിരുന്നു.
നേരേത്ത ദുബൈ ദുരന്തനിവാരണ വിഭാഗം ഉന്നതാധികാര സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി എക്സ്പോ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.