ദുബൈ: സ്വന്തം ഉൽപന്നങ്ങളുപയോഗിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ വരച്ച് വോൾഗ. കമ്പനി വെയർഹൗസിനുള്ളിൽ ജീവനക്കാരായ സുജിമോനും കാർത്തികും ചേർന്നാണ് ശൈഖ് മുഹമ്മദിനെ വരച്ചത്. അരി, പഞ്ചസാര, പാൽപൊടി, കോക്കനട്ട് പൗഡർ, ചായപ്പൊടി, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു വര. മൂന്നു ദിവസംകൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. യു.എ.ഇയുടെ ദേശീയ ദിനത്തിൽ രാജ്യത്തിന് സമർപ്പിക്കുന്ന ആദരമാണിതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.