ദുബൈ: യു.എ.ഇയിലേയും മറ്റ് ജി.സി.സി രാജ്യങ്ങളിലേയും മുഴുവൻ ജനങ്ങൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം. ‘ഇസ്ലാം മതവിശ്വാസികൾക്ക് സന്തോഷവും സുരക്ഷിതവുമായ ഈദാശംസകൾ നേരുന്നു. നമ്മുടെ സൽകർമങ്ങളും പ്രാർഥനകളും സർവശക്തൻ സ്വീകരിക്കട്ടെ’. ശൈഖ് മുഹമ്മദ് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. അല്ലാഹുവിന്റെ കരുണയ്ക്കും പാപമോചനത്തിനും സ്വർഗത്തിൽ ഇടത്തിനും വേണ്ടി അറഫയിൽ ഒത്തുകൂടിയ ഹാജിമാർ ഒറ്റ പ്രാർഥനയിൽ നിലകൊള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.