ശബാബ്​ അൽ അഹ്​ലി ഫുട്​ബാൾ ക്ലബിലെ താരങ്ങൾക്കൊപ്പം ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

ഫുട്​ബാൾ താരങ്ങൾക്ക്​ ശൈഖ്​ മുഹമ്മദി​െൻറ സ്വീകരണം

ദുബൈ: യു.എ.ഇ പ്രസിഡൻറ്​സ്​ കപ്പിലും സൂപ്പർ കപ്പിലും കിരീടം നേടിയ ശബാബ്​ അൽ അഹ്​ലി ഫുട്​ബാൾ ക്ലബിലെ താരങ്ങൾക്ക്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സ്വീകരണം നൽകി. കഠിനാധ്വാനത്തി​െൻറയും മുന്നൊരുക്കത്തി​െൻറയും ആത്മസമർപ്പണത്തി​െൻറയും വിജയമാണി​െതന്ന്​ അദ്ദേഹം പറഞ്ഞു. കായിക ലോകത്ത്​ യൂത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം ടീമി​െൻറ ഐക്യത്തെ അഭിനന്ദിക്കുകയും ചെയ്​തു.

ക്ലബ്​ ബോർഡ്​ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​, ദുബൈ സ്​പോർട്​സ്​ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ മത്താർ മുഹമ്മദ്​ അൽതായർ, പ്രധാനമന്ത്രിയുടെ പ്രോ​ട്ടോകോൾ ചെയർമാൻ ഖലീഫ സഈദ്​ സുലൈമാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Sheikh Mohammed's reception for football players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.