ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അപ്രതീക്ഷിതമായി സൂപ്പർമാർക്കറ്റിൽ എത്തിയത് ജനങ്ങൾക്ക് അത്ഭുതമായി.സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.
ശൈഖ് മുഹമ്മദ് സൂപ്പർമാർക്കറ്റിൽ ജനങ്ങൾക്കിടയിലൂടെ നടക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. അപ്രതീക്ഷിതമായി ദുബൈ ഭരണാധികാരിയെ കണ്ട ജനം അത്ഭുതപ്പെടുന്നതും ഇതിൽ കാണാം.ആദ്യമായല്ല ഇദ്ദേഹം ഇത്തരം അപ്രതീക്ഷിത സന്ദർശനങ്ങൾ നടത്തുന്നത്.
കോവിഡ് മഹാമാരിക്ക് മുമ്പ് പലതവണ ജനങ്ങൾക്കിടയിൽ ഇറങ്ങിവരുകയും അഭിവാദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.2016ൽ സർക്കാർ ഓഫിസിലും അദ്ദേഹം അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.