അബൂദബി: പോർചുഗലിനെ തോൽപിച്ച് ഫിഫ ലോകകപ്പ് ഫുട്ബാളിൽ സെമി ഫൈനൽ പ്രവേശനം നേടിയ മൊറോക്കൻ ടീമിന്റെ നേട്ടത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദനമറിയിച്ചു.
മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനെ ഫോണിൽ വിളിച്ചാണ് അനുമോദനം അറിയിച്ചത്. ഒരു അറബ് രാജ്യം ആദ്യമായി കൈവരിക്കുന്ന ചരിത്രനേട്ടം സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. മൊറോക്കൻ ദേശീയ ടീമിന്റെ അസാധാരണ പ്രകടനത്തെയും അവരുടെ ആത്മവിശ്വാസത്തെയും അച്ചടക്കത്തെയും അഭിനന്ദിക്കുന്നു. വരാനിരിക്കുന്ന മാച്ചുകളിൽ അവർക്ക് കൂടുതൽ ഭാഗ്യവും വിജയവും നേരുന്നു -ശൈഖ് മുഹമ്മദ് രാജാവിനോട് പറഞ്ഞു.രാജാവ് ശൈഖ് മുഹമ്മദിന് നന്ദിയും കടപ്പാടും അറിയിക്കുകയും യു.എ.ഇക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.