ദുബൈ: അറബ് ലോകം അതിവേഗത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പരിവർത്തനങ്ങളിലൂടെയാണ് നീങ്ങുന്നതെന്നും മാറ്റങ്ങൾക്ക് സജ്ജമാവാത്ത രാഷ്ട്രങ്ങൾ വർഷങ്ങൾ പിന്നോട്ടടിക്കുന്ന അവസ്ഥയുണ്ടാകുമെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
അറബ് സ്ട്രാറ്റജി ഫോറത്തിലൂടെ രാഷ്ട്രീയമായും സാമ്പത്തികമായും മാറ്റങ്ങളെ മുൻകൂട്ടി കാണുകയാണ് തങ്ങളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഷ്ട്രീയവും സാമ്പത്തികവും ശാസ്ത്രീയവുമായി മാറ്റങ്ങൾക്ക് സുസജ്ജമായ യു.എ.ഇക്ക് 2018 വർഷം ശുഭകരമായിരിക്കുമെന്നും അറബ് പ്രതിസന്ധികൾക്ക് നിർണായകമായ പരിഹാരങ്ങൾക്ക് സാഹചര്യമൊരുങ്ങുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.