അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ രക്തസാക്ഷി കുടുംബങ്ങളെ സന്ദർശിച്ച് സമാശ്വാസിപ്പിച്ചു. യമനിൽ സൗദി നേതൃത്വത്തിൽ സമാധാന പുനസ്ഥാപനത്തിന് നടത്തുന്ന ദൗത്യത്തിനിടയിൽ രക്തസാക്ഷികളായ റാസൽ ഖൈമയിലെ ഖലീഫ സൈഫ് സഇൗദ് അൽ ഖത്രി, അൽെഎനിലെ അലി മുഹമ്മദ് റാശിദ് അൽ ഹസ്സനി, ഫുജൈറയിലെ ഉബൈദ് ഹംദാൻ സഇൗദ് അൽ അബ്ദുലി, ഖമീസ് അബ്ദുല്ല അൽ സിയൂദി എന്നിവരുടെ ബന്ധുക്കളെയാണ് ശൈഖ് മുഹമ്മദ് സന്ദർശിച്ചത്.
ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയുടെ കോർട്ടിലെ രക്തസാക്ഷി കുടുംബ ക്ഷേമ ഒഫീസ് ഡയറക്ടർ ശൈഖ് ഖലീഫ ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. രാജ്യത്തിനു വേണ്ടി ഉജ്വല ത്യാഗം ചെയ്ത രക്തസാക്ഷികളുടെയും കുടുംബത്തിെൻറയും മേൽ രാഷ്ട്ര നേതൃത്വത്തിനും ജനങ്ങൾക്കുമുള്ള അഭിമാനം അറിയിച്ച കിരീടാവകാശി അവരുടെ ധീരത എന്നും സ്മരിക്കപ്പെടുമെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.