ദുബൈ: ഇൗ രാജ്യത്ത് വർഷങ്ങളായി വർഷങ്ങളായി താമസിച്ചു പോരുന്ന പ്രവാസികൾക്കു മാത് രമല്ല, ലോകത്തിെൻറ പല കോണുകളിലുള്ള പുതു തലമുറക്കും പല കാരണങ്ങളാൽ പ്രിയപ്പെട്ട ദാർശനികനും നായകനുമാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാ രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും. ദുബൈയിൽ താമസിക്കുന്ന മലയാളി വിദ്യാ ർഥി സുചേത സതീഷ് ശൈഖിെൻറ ജൻമദിനം പ്രമാണിച്ച് ആദരഗാനമാണ് പുറത്തിറക്കിയതെങ്കിൽ യു.പിയിലുള്ള അമൻ സിങ് ഗുലാത്തി എന്ന 18കാരൻ അതിമനോഹരമായ ഛായാചിത്രമാണ് തയ്യാറാക്കിയത്. അതിനായി ഉപയോഗിച്ച കാൻവാസിനും വ്യത്യസ്തതയുണ്ട്. ഒരു ഇഞ്ചിൽ താഴെ മാത്രം വലിപ്പമുള്ള ബദാം കുരുവിലാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. സിഖ് സമൂഹത്തിന് ശൈഖ് മുഹമ്മദ് നൽകിയ സ്നേഹത്തിനും പിന്തുണക്കുമുള്ള ആദര സമ്മാനമായാണ് വിശിഷ്ട ചിത്രം ഒരുക്കിയതെന്ന് അമൻ പറയുന്നു.
സിഖ് സമൂഹത്തിനായി യു.എ.ഇയിൽ ഗുരുദ്വാര സ്ഥാപിക്കാൻ ഭൂമി നൽകിയതുൾപ്പെടെ നിരവധി സേവനങ്ങളാണ് ഇൗ ജനനായകൻ ഒരുക്കി നൽകിയെതന്ന് കെനിയയിൽ നടന്ന ഒരു ചടങ്ങിൽ വെച്ചാണ് അമൻ കേൾക്കുന്നത്. കലാ രംഗത്തുള്ള മികവിന് ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങാൻ പോയതായിരുന്നു കെനിയയിൽ. ശൈഖിനെ പ്രശംസിച്ചതിനു പുറമെ അദ്ദേഹത്തിെൻറ ജീവചരിത്രവും സമ്മാനമായി നൽകിയിരുന്നു സംഘാടകർ .
ദുബൈയിൽ ഒരിക്കൽ പോലും വന്നിട്ടില്ലാത്ത, ശൈഖിനെ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഇൗ കലാകാരൻ ഗൾഫ്ന്യൂസ് സൈറ്റ് ഉൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ചിത്രമെഴുത്ത് തുടങ്ങിയത്. കുതിര രോമമാണ് ബ്രഷായി ഉപയോഗിച്ചത്. അക്രിലികിൽ മണ്ണെണ്ണ ചേർത്താണ് മഷിക്കൂട്ട് തയ്യാറാക്കിയത്. ഡൽഹിയിലെ സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കി ഫൈൻ ആർട്സ് ബിരുദത്തിന് േചരാൻ തയ്യാറെടുക്കുകയാണിപ്പോൾ. ഒന്ന് ദുബൈയിൽ വന്നാൽ െകാള്ളാമെന്നും ഉള്ളിൽ മോഹമുണ്ട്. ശൈഖ് മുഹമ്മദിന് ചിത്രം സമ്മാനിക്കുകയും ദുബൈയുടെ െഎതിഹാസിക കെട്ടിടങ്ങൾ ബദാം കാൻവാസിൽ വരക്കുകയുമാണ് ലക്ഷ്യം.
ചെറിയ പ്രായത്തിനിടയിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് അമൻ സിങ്. ഏഴ് റെക്കോർഡുകളാണ് സ്വന്തം പേരിൽ റിച്ചിരിക്കുന്നത്. സിഖ് സമൂഹത്തിെൻറ പരമാചാര്യനായ ഗുരുനാനക്കിെൻറ ഛായാചിത്രവും ഇത്തരത്തിൽ ബദാമിൽ തയ്യാറാക്കിയിട്ടുണ്ട്. നിർധന വിദ്യാർഥികൾക്ക് കലാപരിശീലനവും നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.