ദുബൈ: യു.എ.ഇയിൽ സേവന നടപടിക്രമങ്ങളിൽ ഏറ്റവും മികവു പുലർത്തുന്നതും മോശം പ്രകടന ം കാഴ്ചവെച്ചതുമായ സർക്കാർ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടു. യു.എ.ഇ വൈസ് പ്ര സിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക് തും ആണ് സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത്. 600 സർക്കാർ കേന്ദ്രങ്ങളെ വിലയിരുത്തിയാണ് നടപടി. മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക ്ക് പ്രോത്സാഹനമായി രണ്ടു മാസത്തെ ശമ്പളം ബോണസ് ലഭിക്കും. ഫുജൈറയിലെ ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് ഒാഫിസാണ് മിന്നും പ്രകടനത്തിലൂടെ ഒന്നാമത് എത്തിയത്്. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അജ്മാൻ സെൻറർ, അഭ്യന്തര മന്ത്രാലയത്തിനു കീഴിലെ അജ്മാൻ ട്രാഫിക് ആൻഡ് ലൈസൻസിങ് സെൻറർ, ഷാർജയിലെ വാസിത് പൊലീസ് സ്റ്റേഷൻ, ശൈഖ് സായിദ് ഭവന പദ്ധതിയുടെ റാസൽഖൈമ സെൻറർ എന്നിവയും മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടി.
എമിറേറ്റ്സ് പോസ്റ്റിെൻറ ഷാർജ അൽഖാൻ സെൻററാണ് സേവനത്തിൽ ഏറ്റവും മോശം. ദുബൈ മുഹൈസിനയിലെ പ്രിവൻറിവ് മെഡിസിൻ സെൻറർ, ഷാർജ ജനറൽ പെൻഷൻ-സാമൂഹിക സുരക്ഷാ അതോറിറ്റി, ബനിയാസ് അബൂദബിയിലെ സാമൂഹിക കാര്യ കേന്ദ്രം, മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിനു കീഴിലെ ഫുജൈറ തവ്തീൻ സെൻറർ എന്നിവയും മോശം സ്ഥാപനങ്ങളായി എണ്ണപ്പെട്ടു. മോശം പ്രവർത്തനം കാഴ്ചവെച്ച സ്ഥാപന മേധാവികളെ ഉടനടി മാറ്റി പൊതുജനങ്ങളുമായി നന്നായി ഇടപെടാൻ കഴിയുന്നവരെ പകരം ചുമതല ഏൽപിക്കാൻ ശൈഖ് മുഹമ്മദ് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങളും അവർ നൽകുന്ന സേവനങ്ങളും വഴിയാണ് ജനങ്ങളും ഭരണകൂടവും തമ്മിൽ നേരിട്ട് ഇടപഴകുന്നത്. സേവന നിലവാരം ഉയർത്തുന്നതിനുതന്നെയായിരിക്കും മുഖ്യ പരിഗണന നൽകുക. സേവന കേന്ദ്രങ്ങൾ, മന്ത്രാലയങ്ങൾ, മന്ത്രിമാർ, മാനേജർമാർ എന്നിവരുടെയെല്ലാം പ്രവർത്തനങ്ങൾക്ക് വാർഷിക വിലയിരുത്തലും സുതാര്യമായ റിപ്പോർട്ടിങ്ങും അനുബന്ധ നടപടികളുമുണ്ടാകുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സ്ഥാപനങ്ങളിൽ താൻ നേരിട്ട് എത്തും. സ്വയം വിലയിരുത്താനുള്ള ആർജവം രാജ്യത്തിനുണ്ടെന്നും കുറവുകൾ മറച്ചുപിടിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
പ്രിവൻറിവ് മെഡിസിൻ സേവനം, തിരിച്ചറിയൽ രേഖാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ നല്ലരീതിയിൽ ആക്കുവാൻ ഒരു സമിതിക്ക് രൂപം നൽകാൻ ഉത്തരവുണ്ട്. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിനു കീഴിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന തസ്ഹീൽ, തദ്ബീർ കേന്ദ്രങ്ങളുടെ സേവന നിലവാരവും വിലയിരുത്തപ്പെടും.
അജ്മാൻ ട്രാഫിക്- ലൈസൻസിങ് കേന്ദ്രത്തിലെ ഫസ്റ്റ് വാറൻറ് ഒാഫിസർ മുഹമ്മദ് അൽ ദഹൂരി, അജ്മാൻ വിദ്യാഭ്യാസ കാര്യാലയത്തിലെ സാറാ അൽ ജാസ്മി, ഷാർജ വാസിത് പൊലീസ് സ്റ്റേഷനിലെ ഫസ്റ്റ് വാറൻറ് ഒാഫിസർ ഫാതിമ അൽ ദർമാക്കി, റാസൽഖൈമ സായിദ് ഭവന പദ്ധതി കാര്യാലയത്തിലെ മറിയം അൽ സാബി എന്നിവരുൾപ്പെടെ മികവുറ്റ പ്രയത്നം കാഴ്ചവെച്ച ഉദ്യോഗസ്രുടെ പങ്കിനെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.