റാസല്‍ഖൈമ: 2022ല്‍ വിവിധ മേഖലകളില്‍ റാസല്‍ഖൈമ കൈവരിച്ച നേട്ടങ്ങള്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ വിജയങ്ങള്‍ കൊണ്ടുവരാന്‍ പ്രചോദനമാകുമെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. തന്ത്രപരമായ പദ്ധതിയാല്‍ നയിക്കപ്പെടുന്ന സുപ്രധാന മേഖലകളിലെ ശ്രദ്ധേയമായ നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2022.
റാസല്‍ഖൈമയില്‍ താമസിക്കുന്ന സര്‍വ ജനങ്ങളുടെയും അര്‍പ്പണബോധത്തോടെയുള്ള പരിശ്രമങ്ങളാണ് നേട്ടങ്ങള്‍ക്ക് സഹായിച്ചത്. പുതുവര്‍ഷത്തില്‍ നമ്മുടെ സമൂഹത്തെ സേവിക്കുന്നതിനും വരും തലമുറകള്‍ക്ക് ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനും കൂടുതല്‍ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള യജ്ഞങ്ങള്‍ തുടരാന്‍ രാജ്യത്തിന് കഴിയുമെന്നും ശൈഖ് സഊദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.