ഷാർജ: 595 വിദ്യാർഥി സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
എമിറേറ്റിലെ ആൺകുട്ടികളും പെൺകുട്ടികളുമായ സ്വദേശി വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. 2024 -25 അധ്യയന വർഷത്തിലെ നിലവിലെ സെമസ്റ്ററിനായി ഷാർജ സർവകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സ്പെഷലൈസേഷനുകളിലേക്കും പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നേടാൻ സാധിക്കുക.
രണ്ട് ബാച്ചുകളിലായുള്ള സ്കോളർഷിപ്പിൽ ഡിപ്ലോമ പഠനത്തിന് രണ്ടുപേർക്കും മാസ്റ്റേഴ്സ് പഠനത്തിന് 466 പേർക്കും ഷാർജ സർവകലാശാലയിലെ ഡോക്ടറൽ പഠനത്തിന് 127 പേർക്കും സ്കോളർഷിപ് ലഭിക്കും.വിദ്യാഭ്യാസ രംഗത്തിന് വലിയ പ്രോത്സാഹനം നൽകുന്ന എമിറേറ്റിൽ കാർഷിക, വെറ്ററിനറി മെഡിസിൻ എന്നിവക്ക് ഊന്നൽ നൽകിക്കൊണ്ട് ഈ വർഷം അൽ ദൈദിൽ സർവകലാശാല ആരംഭിച്ചിരുന്നു. അൽ ദൈദ് സർവകലാശാല അടുത്ത മാസം 16ന് ഉദ്ഘാടനം ചെയ്യുമെന്ന് ശൈഖ് സുൽത്താനാണ് പ്രഖ്യാപിച്ചത്. ഷാർജയുടെ സെൻട്രൽ മേഖലക്ക് ഏറെ പ്രയോജനം ചെയ്യുന്ന സർവകലാശാല, തൊഴിൽ അന്വേഷകരുടെ പ്രഫഷനൽ നിലവാരം ഉയർത്തുന്നതിന് ആവശ്യമായ വൈദഗ്ധ്യം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിക്കുന്നത്. സർവകലാശാലയിലെ വെറ്ററിനറി മെഡിസിൻ വിഭാഗത്തിലേക്ക് പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചതായും ഷാർജ ഭരണാധികാരി വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.