അറബിയിൽ വിദേശഭാഷാ പദങ്ങൾ ചേർക്കുന്നതിൽ വിയോജിച്ച്​ ശൈഖ്​ സുൽത്താൻ

ഷാ​ര്‍ജ: അ​റ​ബി ഭാ​ഷ​യി​ല്‍ വി​ദേ​ശ​പ​ദ​ങ്ങ​ള്‍ ചേ​ര്‍ക്കു​ന്ന​തി​ല്‍ വി​യോ​ജി​പ്പ്​ പ്ര​ക​ടി​പ്പി​ച്ച്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. ഷാ​ർ​ജ ബ്രോ​ഡ്കാ​സ്റ്റി​ങ്​ അ​തോ​റി​റ്റി​യു​ടെ ‘ഡ​യ​റ​ക്ട് ലൈ​ൻ’ പ്രോ​ഗ്രാ​മി​ലെ ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം വീ​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ നാ​ല് വ​ര്‍ഷ​ത്തി​നി​ടെ അ​റ​ബി​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ക്ക​പ്പെ​ട്ട വി​ദേ​ശ​പ​ദ​ങ്ങ​ളെ കു​റി​ച്ച്​ ച​ര്‍ച്ച ചെ​യ്യാ​ൻ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഈ​ജി​പ്ത്​ ത​ല​സ്ഥാ​ന​മാ​യ കൈ​റോ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​റ​ബി​ക് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി കോ​ണ്‍ഫ​റ​ന്‍സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യാ​ണ്​ ഭാ​ഷ​യി​ലെ വി​ദേ​ശ ക​ല​ർ​പ്പു​ക​ളെ സം​ബ​ന്ധി​ച്ച്​ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ‘ട്രെ​ന്‍ഡ്’ എ​ന്ന വാ​ക്ക് ഇ​ത്ത​ര​ത്തി​ൽ ഉ​ള്‍പ്പെ​ടു​ത്തി​യ​താ​ണ്. ഇ​തി​ന്​ പ​ക​രം അ​റ​ബി​യി​ൽ ‘മു​ത​ദ​വ്വ​ൽ’, ‘ഖി​മ​ത്​ അ​ത്ത​ദ​വു​ൽ’ എ​ന്നീ പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ വാ​ദി​ക്കു​ക​യാ​ണ്. അ​റ​ബി ഭാ​ഷ​യെ മാ​റ്റി​മ​റി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ പ​ദ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം അ​തി​രു​ക​ട​ന്ന​താ​യി അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ചി​ല പ​ദ​ങ്ങ​ള്‍ നാ​ല് വ​ര്‍ഷം മു​മ്പാ​ണ് ചേ​ര്‍ത്ത​ത്. ചി​ല വ്യ​ക്തി​ക​ള്‍ അ​വ ഭാ​ഷ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് വി​ശ്വ​സി​ച്ച് ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി. കൈ​റോ​യി​ലെ അ​റ​ബി​ക് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി​യി​ലെ അം​ഗ​മെ​ന്ന നി​ല​യി​ല്‍, ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദേ​ശ പ​ദ​ങ്ങ​ള്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Sheikh Sultan disagreed with the addition of foreign language words in Arabic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.