ഷാർജ: വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ ശരിയായ രീതിയിൽ നയിക്കുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനുമായി മികച്ച സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഉണർത്തി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസി. വാസിത് യൂത്ത് സെന്ററിൽ സന്ദർശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, കായിക, മേഖലകളിൽ ഷാർജയിലെ യുവജനങ്ങളുടെ നേട്ടങ്ങളിൽ അദ്ദേഹം സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. ആധുനികവും ഉപയോഗപ്രദവുമായ അറിവുകൾ നേടുന്നതിന് തുടർന്നും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. തുടക്കത്തിൽ പരാജയങ്ങളിൽ നിരാശപ്പെടാതിരിക്കുക. അവയിൽ നിന്ന് പഠിക്കുകയും തുടരാനുള്ള പ്രോത്സാഹനമായി പരിഗണിക്കുകയും ചെയ്യുക. യുവജനങ്ങളിൽ വൈദഗ്ധ്യം വികസിപ്പിക്കുന്നതിൽ ശാസ്ത്രം, വിജ്ഞാനം, സാങ്കേതികവിദ്യ എന്നിവക്ക് മുഖ്യപങ്കുണ്ട്. ഇവ കണ്ടെത്തുന്നതിന് കൂടുതൽ ഗവേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ വിവിധ കണ്ടുപിടിത്തങ്ങൾ നോക്കിക്കണ്ട അദ്ദേഹം മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ അഭിനന്ദിക്കുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.