ദുബൈ: റമദാൻ പ്രമാണിച്ച് നേതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും സ്വീകരണമൊരുക്കി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. അൽ ബദീ പാലസിലായിരുന്നു
ശൈഖ് സുൽത്താൻ സ്വീകരണമൊരുക്കിയത്. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഉപഭരണാധികാരികളായ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബഹ്റൈൻ അംബാസഡർ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, യമൻ അംബാസഡർ ഫഹദ് സഈദ് മെൻഹാലി തുടങ്ങിയവർ ആശംസ നേർന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും ക്ഷണിതാവായി എത്തി ആശംസയറിയിച്ചു.
ഫിനാൻസ് വകുപ്പ് മേധാവി ശൈഖ് മുഹമ്മദ് ബിൻ സഊദ് അൽ ഖാസിമി, ഷാർജ പോർട്ട് ആൻഡ് കസ്റ്റംസ് ചെയർമാൻ ശൈഖ ഖാലിദ് ബിൻ അബ്ദുല്ല അൽ ഖാസിമി, ഭരണാധികാരിയുടെ ഓഫിസ് മേധാവി ശൈഖ് സാലിം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി, സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഇസ്സാം അൽ ഖാസിമി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.